പാകിസ്താനില്‍ ട്രെയിനിന് തീപ്പിടിച്ച് 46 മരണം

കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന തേസ്ഗാം എക്‌സ്പ്രസ് ട്രെയിനിലാണ് തീപ്പിടിത്തമുണ്ടായത്.

Update: 2019-10-31 06:01 GMT

ഇസ്‌ലാമാബാദ്: പാകിസ്താനിലെ രാവല്‍പിണ്ടിക്കടുത്തുളള ലിയാകത്പൂരില്‍ ട്രെയിനിന് തീപ്പിടിച്ച് 46 മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന തേസ്ഗാം എക്‌സ്പ്രസ് ട്രെയിനിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ട്രെയിനില്‍ ഭക്ഷണം പാകംചെയ്യാനുപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തം. ട്രെയിനിലെ മൂന്നുബോഗികളിലായി തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തൂള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

Tags:    

Similar News