തെലങ്കാനയില്‍ പോലിസ് കസ്റ്റഡിയില്‍ സ്ത്രീ മരിച്ചു; മര്‍ദ്ദിച്ചുകൊന്നതെന്ന് ബന്ധുക്കള്‍

Update: 2021-06-20 01:41 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത സ്ത്രീ മരിച്ചു. 45കാരിയായ യെസുമ്മയാണ് യാദാദ്രിയിലെ ആശുപത്രിയില്‍ ശനിയാഴ്ച മരണപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പോലിസിനെതിരേ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. യെസുമ്മയെ പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലിസിന്റെ ക്രൂരമായി പീഡനമാണ് മരണകാരണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഈ ആരോപണം പോലിസ് നിഷേധിച്ചു.

മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മകനോടൊപ്പം യെസുമ്മയെ അഡാഗുദൂര്‍ പോലിസ് സ്റ്റേഷനിലെത്തിച്ചതെന്ന് യുവാദ്രി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍, ഇവിടെ വച്ച് കുഴഞ്ഞു വീഴുകയും ബോധരഹിതയാവുകയും ചെയ്ത യെസുമയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടതായി അറിയിച്ചതായും പോലിസ് പറയുന്നു.

Tags: