തലശ്ശേരിയില്‍ നാടോടി കൂട്ടത്തിലെ 40കാരി ബലാല്‍സംഗത്തിനിരയായി

ബില്‍വാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തില്‍ പെട്ട രണ്ടു പേരുടെ മാനഭംഗത്തിനും പിടിച്ചുപറിക്കും ഇരയായത്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി റെയില്‍വെ മേല്‍പാലത്തിനടിയില്‍ വച്ച് സംഘത്തിലുണ്ടായിരുന്ന രാകേഷ് ബലാല്‍സംഗം ചെയ്യുകയും കൂട്ടാളിയായ ബന്ന ഇവരുടെ കൈവശമുണ്ടായിരുന്ന 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി.

Update: 2019-06-10 16:23 GMT

തലശ്ശേരി: രാജസ്ഥാനില്‍നിന്നുള്ള നാടോടി കൂട്ടത്തിലെ നാല്‍പതുകാരിയായ വിധവയെ സംഘത്തിലെ തന്നെ രണ്ടു പേര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ബില്‍വാഡ സ്വദേശിനിയായ വിധവയാണ് ഇതേ സംഘത്തില്‍ പെട്ട രണ്ടു പേരുടെ മാനഭംഗത്തിനും പിടിച്ചുപറിക്കും ഇരയായത്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി റെയില്‍വെ മേല്‍പാലത്തിനടിയില്‍ വച്ച് സംഘത്തിലുണ്ടായിരുന്ന രാകേഷ് ബലാല്‍സംഗം ചെയ്യുകയും കൂട്ടാളിയായ ബന്ന ഇവരുടെ കൈവശമുണ്ടായിരുന്ന 30,000 രൂപ തട്ടിപ്പറിച്ചുവെന്നുമാണ് പരാതി. ശേഷം ഇരുവരും രക്ഷപ്പെട്ടു.

സ്ത്രീയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം തലശ്ശേരി പോലിസ് കേസെടുത്തു. പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. നഗരത്തില്‍ പകല്‍ നേരത്ത് ബലൂണുകളും പാവകളും പായകളും മറ്റും വില്‍പ്പന നടത്തി രാത്രിയായാല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കൂട്ടത്തോടെ താമസിച്ചു വരുന്ന നാടോടി സംഘത്തില്‍ പെട്ട വിധവയാണ് ബലാത്സംഗത്തിനിരയായത്. പരാതിക്കാരിയെ കണ്ട് വീണ്ടും മൊഴി രേഖപ്പെടുത്താന്‍ പോലിസ് ശ്രമിച്ചുവെങ്കിലും സ്ത്രിയെ കണ്ടെത്താനായില്ല.

Tags: