കാല്ഫര്ണിയയില് വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
ഓക്ക്ലാന്‍ഡിന് സമീപത്തെ ഒറിന്ഡയില് വ്യാഴാഴ്ച രാത്രി 10.50ഓടെയായിരുന്നു സംഭവം
ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ കാല്ഫര്ണിയയില് ഹാലോവിന് പാര്‍ട്ടിക്കിടെയുണ്ടായ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഓക്ക്ലാന്‍ഡിന് സമീപത്തെ ഒറിന്ഡയില് വ്യാഴാഴ്ച രാത്രി 10.50ഓടെയായിരുന്നു സംഭവം. നൂറോളം പേര് പങ്കെടുത്ത പാര്‍ട്ടിക്കിടെയാണ് വെടിവയ്പുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മൂന്നുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. പരിക്കേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടകയ്ക്കെടുത്ത വീട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് വെടിവയ്പുണ്ടായതെന്നും അക്രമി ആരാണെന്നോ വെടിവയ്പിന്റെ കാരണം എന്താണെന്നോ വ്യക്തമായിട്ടില്ലെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ലോസ് ആഞ്ചലിനടുത്ത് ലോങ് ബീച്ചില്‍ ഹാലോവിന് പാര്‍ട്ടിക്കിടെയുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.