നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം

വിമാനത്തിലുണ്ടായിരുന്നത് 19 പേര്‍

Update: 2024-07-24 06:40 GMT

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം. 19 പേരുമായി യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ വന്‍ തീപിടിത്തവും പുകപടലങ്ങളും ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍. 19 പേരുമായി സെന്‍ട്രല്‍ നേപ്പാള്‍ പൊഖാറയിലേക്ക് പോവുകയായിരുന്ന സൗര്യ എയര്‍ലൈന്‍സ് വിമാനമാണ് പറന്നുയരുന്നതിനിടെ തകര്‍ന്നുവീണത്.

Tags: