കൊവിഡ് വ്യാപനം; ദേശീയ ഗെയിംസ് മാറ്റിവച്ചു

Update: 2020-09-17 13:41 GMT

പനജി: കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാല് വരെ ഗോവയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 36-ാമത് ദേശീയ ഗെയിംസ് മാറ്റിവച്ചു. 36ാമത് ദേശീയ ഗെയിംസിനായി കായിക രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 97.80 കോടിയുടെ കേന്ദ്ര സഹായം ഗോവ സര്‍ക്കാരിന് അനുവദിച്ചു.കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ കിരണ്‍ റിജിജു ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപെടുത്തിയത്.




Tags: