നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമിടയില്‍ 30 ലിറ്റര്‍ മദ്യം കണ്ടെത്തി
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമിടയില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മദ്യം കണ്ടെത്തി. തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 30 ലിറ്റര്‍ മദ്യം പിടികൂടിയത്. നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനനെയും എക്‌സൈസ് പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചിരുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തി.