ഹിമാചല്‍പ്രദേശില്‍ കെട്ടിടം തകര്‍ന്ന് സൈനികരുള്‍പ്പെടെ 30 പേര്‍ കുടുങ്ങി

15 സൈനികരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

Update: 2019-07-14 13:30 GMT

ഷിംല: ഹിമാചല്‍പ്രദേശിലെ സോലാനില്‍ ബഹുനില കെട്ടിടം തകര്‍ന്ന് സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 30ഓളം പേര്‍ കുടുങ്ങി. 15 സൈനികരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. സൈന്യം സ്ഥലത്തെത്തിയെങ്കിലും ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.

റസ്റ്റൊറന്റ് ഉള്‍പ്പെടെയുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് നിലംപൊത്തിയത്. സൈനികരും കുടുംബാംഗങ്ങളും ഉത്തരാഖണ്ഡിലേക്കുള്ള വഴിയില്‍ ഉച്ചഭക്ഷണത്തിനായി റസ്റ്റോറന്റില്‍ നിര്‍ത്തിയതായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് ചണ്ടീഗഡ്-ഷിംല ദേശീയ പാതയില്‍ പലയിടത്തും ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. 

Tags: