അമേരിക്കയില്‍ വെടിവയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

കുടുംബപ്രശ്‌നമാണ് അക്രമകാരണമെന്നു പോലിസ് വ്യക്തമാക്കി

Update: 2019-11-19 01:42 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ ഓക്‌ലഹോമയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിനു പുറത്ത് തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പ്രശസ്തമായ സൂപര്‍ മാര്‍ക്കറ്റ് ശൃഖലയ്‌യുടെ പാര്‍ക്കിങ് ഏരിയയില്‍ പ്രാദേശിക സമയം 10നാണു ആക്രമണമെന്ന് പോലിസ് മേധാവി ഡാനി ഫോര്‍ഡ് പറഞ്ഞു. മൂന്നുപേരാണ് മരണപ്പെട്ടത്. രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്. രണ്ടുപേര്‍ വാഹനത്തിനുള്ളിലും ഒരാള്‍ പുറത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തു നിന്ന് ഒരു കൈത്തോക്ക് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്നവര്‍ക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക ചാനലുകള്‍ റിപോര്‍ട്ട് ചെയ്തു. നാലാമതൊരാള്‍ എതിര്‍ത്തതോടെ അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും കുടുംബപ്രശ്‌നമാണ് അക്രമകാരണമെന്നും പോലിസ് വ്യക്തമാക്കി.




Tags:    

Similar News