ഒഡീഷ നിയമസഭാ സ്പീക്കര്‍ക്കു നേരെ ഷൂ ഏറ്; മൂന്ന് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

Update: 2021-04-04 02:16 GMT

ഭുവനേശ്വര്‍(ഒഡീഷ): ഒഡീഷാ നിയമസഭയുടെ ബജറ്റ് സെഷനില്‍ സ്പീക്കര്‍ സര്‍ജ്യ നാരായണ്‍ പത്രോയുടെ വേദിയിലേക്ക് ഷൂസും മൈക്രോഫോണും മറ്റു വസ്തുക്കളും എറിഞ്ഞതിനു മൂന്ന് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ്, ബിജെഡി എംഎല്‍എമാരുടെ ആവശ്യപ്രകാരമാണ് ബിജെപി എംഎല്‍എമാരായ ജയനാരായണ്‍ മിശ്ര, ബിഷ്ണു പ്രസാദ് സേഥി, മോഹന്‍ മാജി എന്നിവരെ ബജറ്റ് സെഷന്റെ ശേഷിക്കുന്ന കാലയളവില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ ഉപനേതാവ് ബിഷ്ണു സേഥി, എംഎല്‍എ ജയ നാരായണ്‍ മിശ്ര, പ്രതിപക്ഷ ചീഫ് വിപ്പ് മോഹന്‍ മാജി എന്നിവരാണ് ചെരിപ്പ്, ഇയര്‍ഫോണ്‍, പേപ്പറുകള്‍ എന്നിവ എറിഞ്ഞതെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പ്രമില മല്ലിക് ആരോപിച്ചിരുന്നു. ആരാണ് ഇത്തരം വസ്തുക്കള്‍ സഭയില്‍ എറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഖനന അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എംഎല്‍എമാര്‍ പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് ഷൂസും ഹെഡ്‌ഫോണുകളും മറ്റ് വസ്തുക്കളും സ്പീക്കറുടെ വേദിയിലേക്ക് എറിയുകയായിരുന്നു.

3 BJP MLAs Suspended For Throwing Shoes At Speaker's Podium At Odisha Assembly

Tags:    

Similar News