ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ യുദ്ധം: 2,500 അമേരിക്കന്‍ മാരീന്‍സ് വിന്യസിക്കാന്‍ നീക്കം

Update: 2026-03-14 05:25 GMT

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 2,500 മാരീന്‍സ് സൈനികരെ വിന്യസിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

31-ാമത് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ അംഗങ്ങളാണ് ജപ്പാനിലെ ഒകിനാവയില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നത്. ഇവര്‍ യുഎസ്എസ് ട്രിപ്പോളി (LHA-7) എന്ന അമ്ഫിബിയസ് അസോള്‍ട്ട് കപ്പലിനൊപ്പമാണ് യാത്ര ചെയ്യുന്നത്.

പ്രതിസന്ധി സാഹചര്യങ്ങളില്‍ പ്രതികരിക്കുകയോ ഇറാനിലെ ചില പ്രദേശങ്ങളില്‍ നിയന്ത്രണം സ്ഥാപിക്കുകയോ ചെയ്യുന്നതിനായി ഈ മാരീന്‍സ് സൈനികരെ യുദ്ധമേഖലയിലേക്ക് വിന്യസിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാനെതിരായ യു.എസ്-ഇസ്രായേല്‍ യുദ്ധത്തില്‍ വിന്യസിക്കപ്പെടുന്ന ആദ്യ അമേരിക്കന്‍ കരസേന എന്ന നിലയിലാണ് ഈ സൈനികരെ കാണപ്പെടുന്നത്. മാരീന്‍സ് സൈന്യം കരയിലും കടലിലും പ്രവര്‍ത്തിക്കുന്ന പ്രത്യേക സേനയാണെന്നതും ശ്രദ്ധേയമാണ്.

ഈ നീക്കം അമേരിക്ക യുദ്ധത്തില്‍ തന്റെ സൈനിക നിലപാട് ക്രമേണ ശക്തിപ്പെടുത്തുകയാണെന്നും, അടുത്ത കാലത്തേക്ക് യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷണം ഇപ്പോള്‍ കാണുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.

Tags: