മഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 10 മരണം

Update: 2023-10-03 14:12 GMT

മുംബൈ: മഹാരാഷ്ട്ര നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 പേര്‍ മരണപ്പെട്ടതിനു പിന്നാലെ മറ്റൊരു ആശുപത്രിയിലും സമാനമായ രീതിയില്‍ കൂട്ടമരണം. ഔറംഗബാദ് ഛത്രപതി സംബാജിനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ രണ്ടു നവജാതശിശുക്കള്‍ അടക്കം 10 പേര്‍ മരണപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്നില്ലാത്തതാണ് മരണസംഖ്യ കൂട്ടിയതെന്ന ആരോപണം ആശുപത്രി ഡീന്‍ സഞ്ജയ് റാത്തോഡ് തള്ളി. നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 31 പേരാണ് മരണപ്പെട്ടത്. ഇതില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആയിരുന്നു.

Tags: