അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും 22 ലക്ഷം പ്രചാരണ പരസ്യങ്ങള്‍ നീക്കി
ഫേസ്ബുക്കില്‍നിന്ന് 1,20,000 പോസ്റ്റുകളാണ് നീക്കിയത്
പാരിസ്: വരാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമ് എന്നിവയില്‍ നിന്ന് 22 ലക്ഷം പരസ്യങ്ങള്‍ നിരസിച്ചതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു. ഫേസ്ബുക്കില്‍നിന്ന് മാത്രം 1,20,000 പോസ്റ്റുകളാണ് നീക്കിയത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ നേര്‍ത്തേ വ്യക്തമാക്കിരുന്നു. ഇത്തരം പരസ്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാനാണ് നീക്കം. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുന്നേ, ജയപ്രഖ്യാപനം നടത്തുന്ന നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും അക്കൌണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കിരുന്നു
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന കോടിക്കണക്കിന് പോസ്റ്റുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ചേര്‍ത്തിരുന്നതായും ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ നിക് ക്ലെഗ് ഫ്രഞ്ച് വാരിക ഡു ഡിമാഞ്ചെയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെയും വോട്ടിങ്ങിനെയും തടസ്സപ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കുമെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. വിവരങ്ങളുടെ വസ്തുത പരിശോധിക്കാന്‍ എഎഫ്പിയോ പോലെ ഫ്രാന്‍സിലെ അഞ്ച് മാധ്യമങ്ങള്‍ ഉള്‍പ്പെടെ 70ഓളം മാധ്യമങ്ങളുമായി പങ്കാളിത്തം സ്ഥാപിച്ചു. ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളുടെ സുരക്ഷ ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് സംബന്ധിയായ ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാനുമായി 35,000 ജീവനക്കാരാണ് നിയോഗിച്ചിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇക്കുറി അധികൃതര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ജോ ബിഡനും മകള്‍ ഹണ്ടറും ഉക്രെയ്‌നില്‍ നടത്തിയ അഴിമതി ഇടപാടുകളുമായി ബന്ധപെട്ട് തുറന്നുകാട്ടിയ ന്യൂയോര്‍ക്ക് ലേഖനത്തിന്റെ പോസ്റ്റ് ലിങ്ക് തടഞ്ഞതിന് പ്രസിഡന്റ് ട്രംപ് ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ശാസിച്ചിരുന്നു.
