സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം കൊവിഡ് രോഗികള്‍; ഏറ്റവും കൂടുതല്‍ എറണാകുളത്ത്
24 മണിക്കൂറിനിടെ രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 1494 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരീച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
24 മണിക്കൂറിനിടെ രണ്ടുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. എറണാകുളത്ത് 439 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം.
രാജ്യത്ത് ഇന്നലെ 4518 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.