നിര്‍ഭയ കേസ്: മൂന്നാം പ്രതി അക്ഷയ് സിങിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി

മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്.

Update: 2020-01-30 09:55 GMT

ന്യൂഡല്‍ഹി; നിര്‍ഭയകേസിലെ മൂന്നാം പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി. മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫെബ്രുവരി ഒന്നിനാണ് കേസില്‍ നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ടിന്റെ സമയം അവസാനിക്കുന്നത്.

കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിങിന്റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ നേരത്തേ ഇതേ ബെഞ്ച് തള്ളിയിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു. നടപടിക്രമങ്ങളില്‍ യാതൊരു അപാകതയും സംഭവിച്ചിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിരുന്നു. 


Tags:    

Similar News