പാകിസ്താനില്‍ തീവണ്ടി ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു

Update: 2020-03-01 00:56 GMT

കറാച്ചി: പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് 20 പേര്‍ മരിച്ചു. രോഹ്‌രി റെയില്‍വേ സ്‌റ്റേഷനു സമീപത്തെ കന്ദാരാ ലെവല്‍ക്രോസിലാണ് അപകടം. റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്കു പോവുകയായിരുന്ന 45 അപ് പാകിസ്താന്‍ എക്‌സ്പ്രസാണ് ബസ്സുമായി കൂട്ടിയിടിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

    സുക്കുറില്‍നിന്ന് പഞ്ചാബിലേക്കു പോവുകയായിരുന്ന ബസില്‍ 50ലേറെ യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലിസ് കമ്മിഷണര്‍ ഷഫീഖ് അഹമ്മദ് മഹ്‌സര്‍ പറഞ്ഞു. ബസ് െ്രെഡവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പാകിസ്താന്‍ റെയില്‍വേ വക്താവ് പറഞ്ഞു. ബസ് പൂര്‍ണമായും തകര്‍ന്നു. ട്രെയിന്റെ എന്‍ജിനും സാരമായ കേടുപാടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.




Tags:    

Similar News