പനി ബാധിച്ച് രണ്ടര വയസ്സുകാരി മരിച്ചു; എച്ച് വണ്‍ എന്‍ വണ്‍ എന്ന് സൂചന

ഇരിങ്ങല്‍ കുളത്തും താഴെ ഷാജഹാന്റെ മകള്‍ കെന്‍സാ ബീവിയാണ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്

Update: 2020-01-10 14:25 GMT

പയ്യോളി: പനി ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ എന്ന് സൂചന. ഇരിങ്ങല്‍ കുളത്തും താഴെ ഷാജഹാന്റെ മകള്‍ കെന്‍സാ ബീവിയാണ് മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. പനി കാരണം 10 ദിവസമായി ചികില്‍സയിലായിരുന്നു. മരണപ്പെട്ട കെന്‍സയുടെ സഹോദരനും പിതൃസഹോദരന്റ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഒരു വയസ്സുള്ള മറ്റൊരുകുട്ടി നിരീക്ഷണത്തിലാണന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി സ്രവം ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. മാതാവ്: ഷബാന. സഹോദരന്‍: അബ്ദുല്‍ ഫത്താഹ്.




Tags: