രഥം വൈദ്യുതി ലൈനില്‍ തട്ടി; ക്ഷേത്രോല്‍സവത്തിനിടെ തഞ്ചാവൂരില്‍ 11 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കാളിമാട് ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടത്തിയ ഷോഷയാത്രയിലെ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Update: 2022-04-27 02:56 GMT

തഞ്ചാവൂര്‍: തഞ്ചാവൂരില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കാളിമാട് ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടത്തിയ ഷോഷയാത്രയിലെ രഥം  വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

94ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച് (അയ്യപ്പോത്സവം) ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ജനാവലി ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഭക്തര്‍ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പി രഥത്തില്‍ കുടുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതോടെ 2 കുട്ടികളടക്കം 11 പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

Tags:    

Similar News