സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനിടെ രണ്ടു കുടിയേറ്റ തൊഴിലാളികള്‍ വാഹനാപകടങ്ങളില്‍ മരിച്ചു; ഗുരുതര പരിക്കേറ്റ് ഒരാള്‍ ആശുപത്രിയില്‍

സൈക്കിളിലും കാല്‍നടയായും മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലും ഹരിയാനയിലും അപകടത്തില്‍പെട്ടത്.

Update: 2020-05-12 06:16 GMT

അംബാല/റായ്ബറേലി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടെ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്ന രണ്ടു കുടിയേറ്റ തൊഴിലാളികള്‍ വാഹനാപകടങ്ങളില്‍ മരിച്ചു. സൈക്കിളിലും കാല്‍നടയായും മടങ്ങിയ കുടിയേറ്റ തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലും ഹരിയാനയിലും അപകടത്തില്‍പെട്ടത്.

ഹരിയാനയില്‍ അമിതവേഗതയിലെത്തിയ കാറിലിടിച്ചാണ് ബിഹാറില്‍ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളി മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. റോഡരികിലൂടെ നടന്ന കുടിയേറ്റക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടിയേറ്റക്കാര്‍ ബിഹാറിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും കാര്‍ കസ്റ്റഡിയിലെടുത്തതായും പോലിസ് പറഞ്ഞു.

റായ്ബറേലിയില്‍ സൈക്കിളില്‍ സഞ്ചരിച്ച കുടിയേറ്റ തൊഴിലാളിയാണ് മരിച്ചത്. പടിഞ്ഞാറന്‍ യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്ന് ബീഹാറിലെ ഗ്രാമത്തിലേക്ക് സൈക്കിളില്‍ സഞ്ചരിച്ച 25 കാരനായ ശിവകുമാര്‍ ദാസ് ആണ് മരിച്ചത്. സമീപ ആഴ്ചകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. 

Tags:    

Similar News