കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു; 45 പേര്‍ ചികിത്സയില്‍

Update: 2022-07-29 03:30 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ മലിന ജലം കുടിച്ച് രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാല്പത്തഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്‌ളാദ് പട്ടേലിന്റെ ലോക്‌സഭ മണ്ഡലത്തിലാണ് സംഭവം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യവിദഗ്ധര്‍ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഇവര്‍ മരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായ 10 പേര്‍ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലിനജലം കുടിച്ചത് വഴി ഗുരുതര ഉദരരോഗങ്ങളാണ് ബാധിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സച്ചിന്‍ മലായ്യ പറഞ്ഞു. ഗ്രാമത്തിലെ നിരവധി പേര്‍ക്ക് അതിസാരമുണ്ടെന്ന് രോഗികളിലൊരാള്‍ പറഞ്ഞതായി ഡോക്ടര്‍ വ്യക്തമാക്കി. മഴവെള്ളം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കിണറ് മലിനമായിരിക്കുന്നുവെന്നും ഈ കിണറ്റിലെ വെള്ളമാണ് എല്ലാവരും കുടിക്കുന്നതെന്നും രോഗി പറഞ്ഞു.

Tags:    

Similar News