ഡല്‍ഹിയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍കൂടി എഎപിയില്‍ ചേര്‍ന്നു

അഞ്ചു തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷുഹൈബ് ഇഖ്ബാല്‍ കഴിഞ്ഞ ആഴ്ച എഎപിയില്‍ ചേര്‍ന്നിരുന്നു

Update: 2020-01-13 12:09 GMT

ന്യൂഡല്‍ഹി: നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഡല്‍ഹിയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാംസിങ് നേതാജി, വിനയ് മിശ്ര എന്നിവരാണ് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ എഎപിയില്‍ ചേര്‍ന്നത്. രാംസിങ് നേതാജി മുന്‍ എംഎല്‍എയും വിനയ് മിശ്ര മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്രയുടെ മകനുമാണ്. എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചാണ് എഎപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് രാംസിങ് നേതാജി പറഞ്ഞു. എഎപിയുടെ നയങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലുമുള്ള മതിപ്പു മൂലമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുന്നത് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എഎപിയിലേയ്‌ക്കെത്തുന്ന നേതാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

    അഞ്ചു തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷുഹൈബ് ഇഖ്ബാല്‍ കഴിഞ്ഞ ആഴ്ച എഎപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് പ്രഹഌദ് സൗനിയും എഎപിയില്‍ ചേര്‍ന്നിരുന്നു. 70 അംഗ ഡെല്‍ഹി നിയമസഭയിലേയ്ക്കു ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.




Tags:    

Similar News