അസം തിരഞ്ഞെടുപ്പ്: സിഎഎയെ എതിര്‍ക്കുന്ന രണ്ടു പാര്‍ട്ടികള്‍ കൈകോര്‍ത്തു

Update: 2021-02-04 15:31 GMT

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ അസം തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈകോര്‍ക്കുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനു രാജ്യദ്രോഹക്കുറ്റം ജയിലിലടയ്ക്കപ്പെട്ടിരുന്ന അഖില്‍ ഗോഗോയിയുടെ റെയ്ജര്‍ ദളും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്റെ(എഎഎസ് യു) മുന്‍ നേതാക്കളും ചേര്‍ന്നാണ് അസം ജാതീയ പരിഷത്ത് എന്ന പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ എജെപിയും റെയ്ജര്‍ ദളും ചേര്‍ന്നുള്ള എജെപി ദേശീയ പാര്‍ട്ടികളുമായും സംസ്ഥാനത്തെ സഖ്യകക്ഷികളുമായും പോരാടുമെന്ന് എജെപി പ്രസിഡന്റ് ലൂറിന്‍ ജ്യോതി ഗോഗോയ് പറഞ്ഞു. അതേസമയം, രണ്ട് പ്രാദേശിക പാര്‍ട്ടികളും സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യത്തോടൊപ്പം ഉണ്ടാവില്ലെന്ന് വ്യക്തമാക്കി.

    എജെപിയും റെയ്ജര്‍ ദളും സഖ്യമായതോടെ അസം നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികളുടം മല്‍സരമായി മാറും. ഇതിന്റെ ഭാഗമായി ലുറിന്‍ ജ്യോതി ഗോഗോയി വ്യാഴാഴ്ച ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ അഖില്‍ ഗോഗോയിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു. പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് അഖില്‍ ഗോഗോയിയെ കണ്ടുമുട്ടിയതെന്നും ഞങ്ങള്‍ എല്ലാം വിശദമായി ചര്‍ച്ച ചെയ്യുകയും എല്ലാ പ്രാദേശിക ശക്തികളും ഒരുമിച്ച് അസമില്‍ ബിജെപിയോട് പോരാടാന്‍ തീരുമാനിച്ചതായും ലൂറിന്‍ ജ്യോതി ഗോഗോയ് പറഞ്ഞു. അതേസമയം, മൂന്നു മുന്നണികളാണ് മല്‍സരരംഗത്തുണ്ടാവുകയെന്നതിനെ അദ്ദേഹം നിസ്സാരവല്‍ക്കരിച്ചു. പ്രാദേശിക പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും എന്ന രണ്ടു മുന്നണികളാണ് മല്‍സരത്തിനുണ്ടാവുക. ഒരു കാരണവശാലും വോട്ട് ഭിന്നിക്കാന്‍ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാന്‍ എല്ലാ പ്രാദേശിക കക്ഷിക്കളും ഒന്നിക്കണമെന്നും എജെപി ജനറല്‍ സെക്രട്ടറി ജഗദീഷ് ഭൂയാന്‍ പറഞ്ഞു.

    അസമില്‍ എജിപിയും യുപിപിഎല്ലും ബിജെപി ഒരു മുന്നണിയിലും എഐയുഡിഎഫും കോണ്‍ഗ്രസും മറ്റൊരു മുന്നണിയിലുമായാണ് മല്‍സരിക്കുക.

2 Assam Regional Parties Formed By Anti-CAA Groups Form Pre-Poll Alliance

Tags: