അജ്മീറില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്നു

Update: 2021-08-11 09:32 GMT

രാജസ്ഥാന്‍: അജ്മീറില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്നു. സമീപത്തെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇന്‍സാഫ് അലി(19) എന്ന യുവാവിനെ ചൊവ്വാഴ്ച തല്ലിക്കൊന്നത്. അജ്മീര്‍ ദര്‍ഗ സ്‌റ്റേഷനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജെഎല്‍എന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയതായും അജ്മീര്‍ ഡിഎസ്പി രഘുവീര്‍ സിങ് പറഞ്ഞു. കൊല്ലപ്പെട്ട ഇന്‍സാഫ് അലിയുടെ മാതാവ് ഹസീനാ ബാനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മകനെ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായും തല്ലുന്നതിനു പകരം പോലിസില്‍ ഏല്‍പ്പിക്കണമെന്ന് അവരോട് അഭ്യര്‍ഥിച്ചെങ്കിലും കേട്ടില്ലെന്നും സംഘം അവനെ വാനില്‍ കയറ്റി കൊണ്ടുപോയതായും ഇന്‍സാഫ് അലിയുടെ മാതാവ് ഹസീനാ ബാനു പറഞ്ഞു.

19-year-old Muslim boy allegedly beaten to death in Ajmer


Tags:    

Similar News