യുപിയില്‍ ബധിര-മൂക യുവതിയെ ബലാല്‍സംഗം ചെയ്തു
അത്താഴത്തിനു ശേഷം യുവതിയെ കാണാനില്ലെന്നു മനസ്സിലാക്കിയ വീട്ടുകാര്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 19കാരിയായ ബധിര-മൂക യുവതിയെ ബലാല്‍സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്നും സഞ്ജയ് ഗൗതം എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും പോലിസ് പറഞ്ഞു. വീട്ടുകാര്‍ അത്താഴം കഴിക്കുന്നതിനിടെ പെണ്‍കുട്ടിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ബൈത്തൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ വിനോദ് കുമാര്‍ സിങ് പറഞ്ഞു. അത്താഴത്തിനു ശേഷം യുവതിയെ കാണാനില്ലെന്നു മനസ്സിലാക്കിയ വീട്ടുകാര്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകളില്‍ നിന്നാണ് യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടതായി മനസ്സിലായതെന്നും പോലിസ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ സഞ്ജയ് ഗൗതമിനെതിരേ ഐപിസി സെക്്ഷന്‍ 376 വകുപ്പ് പ്രകാരം ബലാല്‍സംഗത്തിനു കേസെടുത്തു. അന്വേഷണം തുടരുകയാണെന്നും പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതശ്രമം നടത്തുകയാണെന്നും പോലിസ് പറഞ്ഞു. യുവതിയുടെ മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.