റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 162 കോടിയുടെ നികുതി വെട്ടിപ്പ്

15 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.

Update: 2022-10-28 16:02 GMT

കൊച്ചി: സംസ്ഥാനത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. 15 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.

703 കോടി രൂപയുടെ വരുമാനത്തിന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചിട്ടില്ല. നികുതി വെട്ടിപ്പ് നടത്തിയവരില്‍ നിരവധി ഫ്‌ലാറ്റ് നിര്‍മാതാക്കളും ഉണ്ട്. ഇവരില്‍ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.

നിര്‍മാണം പൂര്‍ത്തിയാക്കുന്ന നിരവധി ഫ്‌ലാറ്റുകള്‍ക്ക് ജിഎസ്ടി അടക്കുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. സെന്‍ട്രല്‍ ജിഎസ്ടി വിഭാഗത്തിന്റെ കൊച്ചി ഓഫിസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

Tags:    

Similar News