മോഷണം ആരോപിച്ച് 16കാരനെ തല്ലിക്കൊന്നു

കവര്‍ച്ച ആസൂത്രണം ചെയ്‌തെത്തിയ 16കാരനെ കൈയോടെ പിടികൂടിയ വീട്ടുടമയും അയല്‍വാസികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

Update: 2019-07-27 00:43 GMT

ന്യൂഡല്‍ഹി: വീട്ടില്‍നിന്നു മോഷണം നടത്തിയെന്ന് ആരോപിച്ച് പിടികൂടിയ 16കാരനെ തല്ലിക്കൊന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവമെന്ന് പോലിസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ആദര്‍ശ് നഗര്‍ വില്ലേജിലെ ഒരു വീട്ടില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കവര്‍ച്ച ആസൂത്രണം ചെയ്‌തെത്തിയ 16കാരനെ കൈയോടെ പിടികൂടിയ വീട്ടുടമയും അയല്‍വാസികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശവാസി തന്നെയായ കൗമാരക്കാരന്‍ ഗുരുതരമായി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.



Tags: