യുപിയില്‍ 15 വയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

Update: 2021-02-25 16:51 GMT

ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ 15 വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഇന്നലെ വൈകീട്ടാണ് 15 വയസ്സുകാരി മങ്കാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ ഗ്രാമത്തില്‍ നിന്നുള്ള 48-49 വയസ് പ്രായമുള്ള ഒരാളും മറ്റ് മൂന്നുപേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്നു കാണിച്ച് പരാതി നല്‍കിയതായി ഗോണ്ട പോലിസ് സൂപ്രണ്ട് (എസ്പി) ശൈലേഷ് കുമാര്‍ പാണ്ഡെ എഎന്‍ഐയോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബവും പുരുഷനും തമ്മിലുള്ള മുന്‍ വൈരാഗ്യവും പുറത്തുവന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    സ്‌കൂളില്‍ നിന്ന് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബെല്‍ബാരിയയ്ക്കടുത്ത് നാലുപേര്‍ തടഞ്ഞുനിര്‍ത്തി സമീപത്തെ കരിമ്പിന്‍ വയലിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് ആക്രമിച്ചു. തുടര്‍ന്ന് അവര്‍ കൂട്ടബലാല്‍സംഗം ചെയ്തതായും പെണ്‍കുട്ടി പറഞ്ഞു. ഇക്കാര്യം പോലിസിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മങ്കാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ മങ്കാപൂരിലെ ബാബുരം, അജ്ഞാതരായ മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ കൂട്ടമാനഭംഗം, പോക്‌സോ നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്തതായും ഗോണ്ട എസ്പി പറഞ്ഞു.

15-Year-Old Girl Gang-Raped By Four In UP's Gonda

Tags: