റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി; 15 പേര്‍ക്ക് ദാരുണാന്ത്യം

ഇന്നു പുലര്‍ച്ചെ 5.15ഓടെ മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.

Update: 2020-05-08 02:59 GMT

മുംബൈ: ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളിക്കു മേല്‍ ട്രെയിന്‍ പാഞ്ഞുകയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ 5.15ഓടെ മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. റെയില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പെട്ടത്. രാത്രി ഇവര്‍ ട്രാക്കില്‍ കിടുന്നുറങ്ങുകയായിരുന്നു. അടിയന്തിര കാരണങ്ങളാല്‍ നാട്ടിലേക്ക് പോവേണ്ട കുടിയേറ്റക്കാര്‍ക്ക് നിരവധി സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഇത്തരത്തില്‍ നാടണയാന്‍ കാല്‍നടയായി പോവുകയാണ്. 

Tags:    

Similar News