യുപിയില്‍ ബലാല്‍സംഗശ്രമം ചെറുത്ത 14കാരിയെ കൊലപ്പെടുത്തി

പ്രതി കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലിസ് ഓഫിസര്‍ രാജേഷ് ശ്രീവാസ്തവ പറഞ്ഞു

Update: 2019-10-14 16:22 GMT

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗശ്രമം ചെറുത്ത 14കാരിയെ കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഷാംലി ജില്ലയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അനൂജ്(26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി സീനിയര്‍ പോലിസ് ഓഫിസര്‍ രാജേഷ് ശ്രീവാസ്തവ പറഞ്ഞു. ഒക്ടോബര്‍ ഏഴിനു ഗ്രാമത്തിലെ കരിമ്പുപാടത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പാടത്ത് ജോലിയെടുക്കുന്ന പിതാവിന് ഭക്ഷണം കൊണ്ടുപോവുന്നതിനിടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു.




Tags:    

Similar News