രണ്ട് കപ്പലുകള്‍ക്ക് തീപ്പിടിച്ചു; ഇന്ത്യക്കാരുള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു
. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്.
മോസ്കോ: റഷ്യയെയും ക്രിമിയയെയും വേര്‍തിരിക്കുന്ന കെര്‍ച്ച് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് തീപ്പിടിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു. ഇന്ത്യ, തുര്‍ക്കി, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്നത്.
താന്‍സാനിയന്‍ കപ്പലുകളാണ് അപകടത്തില്‍പ്പെട്ടവ. ഒന്ന് എല്‍എന്‍ജി കടത്തുന്ന കപ്പലും രണ്ടാമത്തേത് ടാങ്കറുമായിരുന്നു. റഷ്യന്‍ ജലാതിര്‍ത്തിയില്‍ കപ്പലുകള്‍ പരസ്പരം ഇന്ധനം കൈമാറവേയാണ് തീപ്പിടിത്തമുണ്ടായത്. കാന്‍ഡി എന്ന കപ്പലില്‍ ഒമ്പതു തുര്‍ക്കിക്കാരും എട്ട് ഇന്ത്യക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ കപ്പലായ മെയ്സ്ട്രോയില് ഏഴ് തുര്‍ക്കിക്കാര്‍, ഏഴ് ഇന്ത്യക്കാര്‍, ഒരു ലിബിയന്‍ ഇന്റേണി എന്നിവരാണ് ഉണ്ടായിരുന്നതെന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപോര്‍ട്ട് ചെയ്തു. 12 പേരെ രക്ഷപ്പെടുത്തി. ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.