ഉത്തരാഖണ്ഡ് ദുരന്തം: കാണാതായ 136 പേരെ മരിച്ചതായി സ്ഥിരീകരണം

Update: 2021-02-23 07:06 GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 136 പേരെ മരിച്ചതായി സ്ഥിരീകരണം. അടുത്ത കാലത്തായി ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇതിനെ രേഖപെടുത്തി. ഫെബ്രുവരി 7നാണ് പ്രളയദുരന്തം സംഭവിച്ചത്. കാണാതായവരുടെ കുടുംബാംഗങ്ങളെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കാനായി വിളിപ്പിച്ചിട്ടുണ്ട്. ഇതുവരെ അറുപതിലധികം മൃതദേഹങ്ങളാണ് കണ്ടെടുത്തത്.


ഇന്ത്യന്‍ സൈന്യം, ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലിസ്, ദേശീയ ദുരന്ത നിവാരണ, കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ നിന്നായി 600 രക്ഷാ പ്രവര്‍ത്തരാണ് അപകടം നടന്ന ചമോലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിരുന്നത്. കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചായി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലും ജീവനോടെ ആരേയും കണ്ടെത്താനായില്ല. പ്രളയത്തില്‍ ഒരു അണക്കെട്ടും അഞ്ച് പാലങ്ങളും ഒഴുകിപ്പോയി. കുത്തിയൊഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകളാണ് ഒലിച്ചുപോയത്. മുമ്പ് കേദാര്‍നാഥില്‍ 2013ലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായത്. അന്ന് 5,700 പേര്‍ മരിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണ് മിന്നല്‍ പ്രളയമെന്നാണ് കരുതപ്പെടുന്നത്.