മെഴുകുതിരി കത്തിച്ച് പ്രകടനം: 1,200 അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ യുപി പോലിസ് കേസെടുത്തു
മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലഖ്‌നോ: മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയതിന് 1,200 അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ യുപി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ (സിഎഎ) വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നുവെങ്കിലും നാലിലധികം ആളുകള്‍ കൂടി നില്‍ക്കുന്നതിനുണ്ടായ വിലക്ക് ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.