മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; 12 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും നഷ്ടപ്പെട്ടു

Update: 2021-09-12 06:40 GMT

കോല്‍കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സില്‍ അതിക്രമിച്ച് കയറിയ അജ്ഞാത സംഘം 12 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും കവര്‍ന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാത സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരാള്‍ തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നെന്ന് മുത്തൂറ്റ് ജീവനക്കാരി സോനാലി പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചതായും സോനാലി പറഞ്ഞു. 12 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും അജ്ഞാത സംഘം കവര്‍ന്നതായും അവര്‍ വ്യക്തമാക്കി.

Tags: