മങ്കടയില്‍ 10ാം ക്ലാസുകാരി ഗര്‍ഭിണിയായി; സഹോദരനും ബന്ധുവിനുമെതിരേ പോക്‌സോ കേസ്

Update: 2023-07-17 13:02 GMT

മലപ്പുറം: മങ്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരനും ബന്ധുവിനുമെതിരേ പോക്‌സോ കേസ്. 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവിനുമെതിരേ മങ്കട പോലിസ് കേസെടുത്തത്. ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് പ്രാഥമിക വിവരം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈനിനു മുന്നില്‍ ഹാജരാക്കി.

Tags:    

Similar News