'സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകം'; രൂപേഷ് ഉള്‍പ്പെടെ തടവുകാര്‍ ജയിലില്‍ നിരാഹാരത്തില്‍

വീഡിയോ കോണ്‍ഫറന്‍സ് വഴി എറണാക്കുളം എന്‍ഐഎ കോടതിയില്‍ നടക്കുന്ന വിചാരണക്ക് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് രൂപേഷ് കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.

Update: 2021-07-06 07:21 GMT

തൃശൂര്‍: സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് മാവോവാദി കേസില്‍ അറസ്റ്റിലായ രൂപേഷ് ഉള്‍പ്പെടെ തടവുകാര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാരത്തില്‍. യുഎപിഎ കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷ്, രാജീവന്‍, രാജന്‍, ധനീഷ് ഉള്‍പ്പെടെയുള്ള തടവുകാരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. 24 മണിക്കൂര്‍ നിരാഹാരം അനുഷ്ടിക്കുമെന്ന് തടവുകാര്‍ അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴി എറണാക്കുളം എന്‍ഐഎ കോടതിയില്‍ നടക്കുന്ന വിചാരണക്ക് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് രൂപേഷ് കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍, കോടതി കീഴ്‌വഴക്കത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളി. മാവോവാദി കേസുകളില്‍ അറസിറ്റിലായ രൂപേഷ്, അനൂപ്, ഇബ്രാഹിം, കന്യാകുമാരി എന്നിവരുടെ വിചാരണയാണ് എറണാകുളം എന്‍ഐഎ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്നത്.