സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്തു; ബിജെപി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

Update: 2023-09-02 10:25 GMT

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ബിജെപി നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. അതിക്രമത്തിനിരയായ ഒരാളുടെ പ്രതിശ്രുതവരനൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് സഹോദരിമാര്‍ക്ക് നേരെ പത്ത് പേരടങ്ങുന്ന സംഘത്തിന്റെ അതിക്രമമുണ്ടാത്. ഇവരുടെ പണവും മൊബൈല്‍ ഫോണുകളും അക്രമി സംഘം തട്ടിയെടുത്ത സംഘം രണ്ട് സഹോദരിമാരെയും മെയിന്‍ റോഡില്‍ നിന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പ്രാദേശിക ബിജെപി നേതാവ് ലക്ഷ്മി നാരായണ്‍ സിങിന്റെ മകനാണ് പൂനം താക്കൂര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പൂനം താക്കൂര്‍ ആഗസ്തില്‍ മറ്റൊരു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

Tags: