മഹാരാഷ്ട്രയില്‍ ബസ്സിന് തീപ്പിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം; 32 പേര്‍ക്ക് പരിക്ക്

Update: 2022-10-08 02:31 GMT

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസ്സിന് തീപ്പിടിച്ച് 10 പേര്‍ മരിച്ചു. 32 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസ്സിന് തീപ്പിടിച്ചതായി പോലിസ് പറഞ്ഞു.


 പോലിസും ഫയര്‍ഫോഴ്‌സ് യൂനിറ്റും ചേര്‍ന്ന് തീയണച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും വലിയ തീ ഗോളം ബസ്സിനെ വിഴുങ്ങുന്നതും വീഡിയോകളില്‍ വ്യക്തമാണ്.


 അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ ആളുകള്‍ മരിച്ചോയെന്നും പോലിസ് പരിശോധിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലിസെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News