ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ കലാപം: കര്‍ഫ്യൂവിനിടെ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

ആശാരിയായ 45കാരനാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പണിശാലയിലേക്ക് അതിക്രമിച്ചെത്തിയ അക്രമി സംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഉടന്‍ പുത്താലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Update: 2019-05-14 05:41 GMT

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ സ്്‌ഫോടനങ്ങളുടെ മറപിടിച്ച് ഒരു വിഭാഗം രാജ്യവ്യാപകമായി മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ അഴിച്ചുവിടുന്നതിനിടെ പുത്താലം ജില്ലയില്‍ അക്രമികളുടെ ക്രൂരമര്‍ദ്ദനത്തില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. തലസ്ഥാനത്തിന് വടക്കുള്ള മൂന്നു ജില്ലകളില്‍ മുസ്‌ലിം വിരുദ്ധ കലാപം ശക്തിപ്പെട്ടതിനു പിന്നാലെ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിലനില്‍ക്കെ യുവാവ് കൊല്ലപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ആശാരിയായ 45കാരനാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പണിശാലയിലേക്ക് അതിക്രമിച്ചെത്തിയ അക്രമി സംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഉടന്‍ പുത്താലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വര്‍ഗീയ സംഘര്‍ഷം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ചിലരുടെ നീക്കം തടയുന്നതിനാണ് രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹെ പറഞ്ഞു. ആക്രമണത്തിന് ബുദ്ധ സന്ന്യാസികളും നേതൃത്വം നല്‍കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഇത്തരം സംഘങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തി വസ്തുകവകള്‍ നശിപ്പിച്ചതായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കി. പോലിസും സുരക്ഷാ സൈന്യവും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുമ്പോഴും ഇത്തരം ഗ്രൂപ്പുകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കലാപകാരികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലിസ് മേധാവി ചന്ദന വിക്രമരത്‌ന പറഞ്ഞു.

ക്രിസ്ത്യന്‍ അക്രമി സംഘം മുസ്‌ലിം ഉമടസ്ഥതിയിലുള്ള നിരവധി കടകളും വാഹനങ്ങളും പള്ളികളും അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ളവരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ്ര

Tags: