പെട്രോൾ-ഡീസൽ ഔട്ട് ലെറ്റ് ലൈസൻസുൾപ്പടെ കമ്മീഷനിംഗ് വാഗ്ദാനം ചെയ്ത് 68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Update: 2022-11-23 11:18 GMT

പെട്രോൾ-ഡീസൽ ഔട്ട് ലെറ്റ് ലൈസൻസുൾപ്പടെ കമ്മീഷനിംഗ് വാഗ്ദാനം ചെയ്ത് 68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിന് ഇരയായ ഗിരീഷ് കുമാർ ആണ് പരാതിയുമായി രംഗത്തെത്തിയത്. വേങ്ങര സ്വദേശി ഫൈസൽ എന്നയാൾ പല തവണകളായി 68 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി ഗിരീഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരൂരങ്ങാടി താലൂക്കിൽ, പെരുവള്ളൂർ വില്ലേജിൽ കാടപ്പടി എൻ്റെ ഭാര്യ മേലേടത്ത് ജിഷയുടെ ഉടമസ്ഥതയിലുള്ള - 29 സെൻ്റ് സ്ഥലത്ത് നയാരാ പെട്രോൾ പമ്പ് നിർമ്മിച്ചു കമ്മീഷനിങ് ചെയ്തു തരാം എന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.

വേങ്ങര, ഊരകം സ്വദേശി

എൻ ടി ഫൈസലിന് തവണകളായി ഞങ്ങൾ 68,50,000/- രൂപ നൽകി. NAYARA ENERGY Ltd കമ്പനിയുമായി അടുത്ത ബന്ധമാണെന്നും, പെട്രോൾ-ഡീസൽ ഔട്ട് ലെറ്റ് തുടങ്ങുന്നതിനുള്ള ലൈസൻസും മറ്റു അനുബന്ധ രേഖകളും തരപ്പെടുത്തി ഒരു പെട്രോൾ - ഡീസൽ ഔട്ട്ലൈറ്റ് നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്ത് തരാമെന്നും വാഗ്ദാനം ചെയ്താണ് എൻ ടി ഫൈസൽ ഞങ്ങളെ സമീപിച്ചത്. ഇതേ തുടർന്ന് എൻ്റെ പാർട്ടണറുടെ അക്കൗണ്ടിൽ നിന്നും ആദ്യ ഗഡുവായി മെയ് 2021 ൽ 10,00,000/ (പത്ത് ലക്ഷം) രൂപ എൻ.ടി. ഫൈസൽ കൈപ്പറ്റുകയും ചെയ്തു. തുർന്ന് 2021- July 17നും -23 നും 5 ലക്ഷം വീതവും, സെപ്തംബർ 16ന് 10 ലക്ഷവും, ഒക്ടോബർ 15ന് 15 ലക്ഷവും, ഡിസംബർ 15ന് 10 ലക്ഷവും, 2022 ജൂലൈ 1ന് 3 ലക്ഷവും, ജൂലൈ 6ന് പത്ത് ലക്ഷത്തി അൻപതിനായിരം രൂപയും ഉൾപ്പടെ 68,50,000/ (അറുപത്തിയെട്ട് ലക്ഷത്തി അമ്പതിനായിരം) രൂപ എൻ ടി ഫൈസൽ ഞങ്ങളിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്. 25 ലക്ഷം രൂപ ഫെഡറൽ ബാങ്ക് വഴിയും, ബാക്കി തുക നേരിട്ടുമാണ് ഞങ്ങൾ കൈമാറിയിട്ടുള്ളത്. ഇതിനിടെ, 2021 സെപ്തംബർ 17ന് എൻ ടി ഫൈസൽ ഞങ്ങൾ താമസിക്കുന്ന തിരുവന്തപുരം ശാസ്തമംഗലത്തെ ഫ്ളാറ്റിൽ വരികയും, എൻ്റെ ഭാര്യ മേലേടത്ത് ജിഷയുടെ പേരിലുള്ള മലപ്പുറം ജില്ലയിലെ പെരുവള്ളൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 9 ൽ പെട്ട കാടപ്പടി എന്ന സ്ഥലത്തെ വസ്തുവിൽ NAYARA ENERGY Ltd കമ്പനിയുടെ ഔട്ട്ലെറ്റ് പണി പൂർത്തിയാക്കി - കമ്മീഷൻ ചെയ്തുതരാം എന്ന് വ്യവസ്ഥ ചെയ്ത് എഗ്രിമെന്റ് ഒപ്പ് വെച്ചു. ഞാനും ഭാര്യയും കൂടാതെ - ഞങ്ങളുടെ അക്കൗണ്ടൻ്റ ബഷീർ, മാനേജർ ഷിഹാബ് എന്നിവരുടേയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചതെന്നും ഗിരീഷ് വർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ നാളിതുവരെ എന്തെങ്കിലും തരത്തിലുള്ള നിർമ്മാണം ആരംഭിക്കുകയോ, പമ്പിൻ്റെ ലൈസൻസ് ഉൾപ്പടെയുള്ള നടപടികൾക്ക് ശ്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നും ആരോപിച്ചു. "NAYARA ENERGY Ltd കമ്പനി നൽകിയതാണെന്ന് പറഞ്ഞ് എൻ. ടി ഫൈസൽ ചില വ്യാജരേഖകൾ നിർമ്മിച്ച് അത് ഒറിജിനലാണെന്ന് പറഞ്ഞ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ NAYARA ENERGY Ltd കമ്പനി അത്തരത്തിൽ യാതൊരു രേഖയും ഇയാൾക്ക് നൽകിയിട്ടില്ലെന്നും, അത് വ്യാജമായി സൃഷ്ടിച്ചതാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ, Nayara energy Itd. കമ്പനിയുടെ എറണാകുളത്തുള്ള ഉന്നത ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നും എൻ ടി ഫൈസൽ പലപ്പോഴായി ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഞങ്ങളെ ചതിച്ചും - വഞ്ചിച്ചുമാണ് എൻ ടി ഫൈസൽ 68,50,000 രൂപ തട്ടിയെടുത്തിട്ടുള്ളത്.

ഞങ്ങളുടെ അന്വേഷണത്തിൽ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പലരിൽ നിന്നും ഇയാൾ ഇതേ രീതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ബോധ്യമായി.

എൻ. ടി ഫൈസലിനെതിരെ തിരുവനന്തപുരം വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭ്യർത്ഥിക്കുന്നു. വർത്താ സമ്മേളനത്തിൽ

ഗിരീഷ്കുമാർ, ബഷീർ

ഷിഹാബ് എന്നിവർ പങ്കെടുത്തു.