പന്ത്രണ്ടുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്; 61 കാരന് 10 വര്‍ഷം വീതം കഠിനതടവും പിഴയും

Update: 2022-01-28 05:53 GMT

പെരിന്തല്‍മണ്ണ: പന്ത്രണ്ടുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 61കാരനെ രണ്ട് വകുപ്പുകളിലായി പത്തുവര്‍ഷം വീതം കഠിനതടവിനും 20000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗകോടതി ജഡ്ജി കെ പി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.

2017ല്‍ വണ്ടൂര്‍ പോലിസ് പോക്‌സോ വകുപ്പുകളടക്കം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വണ്ടൂര്‍ ശാരിയില്‍ തിയ്യാലി മരക്കാരകത്ത് സാധു വീട്ടില്‍ മുഹമ്മദ് സര്‍വര്‍(61)നെയാണ് ശിക്ഷിച്ചത്. പോലിസ് ഇന്‍സ്‌പെക്ടര്‍മാരായ വി ബാബുരാജന്‍, എ ജെ ജോണ്‍സണ്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പെരിന്തല്‍മണ്ണ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പി സപ്‌ന ഹാജരായി.