കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലാണ് വൈകിട്ട് അഞ്ചരയോടെ തീ പടര്‍ന്നത്. അഗ്‌നിരക്ഷാസേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കടയില്‍ തീ പടര്‍ന്നപ്പോള്‍ത്തന്നെ ആളുകള്‍ ഓടിമാറി.
മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാല്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന. കെട്ടിടത്തിന്റെ മറ്റു നിലകളിലുള്ളവരെ ഒഴിപ്പിച്ചു. ബസ് സ്റ്റാന്‍ഡിലെ ബസുകള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. സമീപത്തെ മുഴുവന്‍ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ് ആവശ്യപ്പെട്ടു.