ശശി തരൂർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Update: 2022-11-22 06:04 GMT

മലപ്പുറം: ശശി തരൂർ എം പി മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പാണക്കാടുള്ള വസതിയിലെത്തിയാണ് ശശി തരൂർ - തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്. രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പടെ കൂടിക്കാഴ്ചയിൽ വിഷയമാകുമെന്ന് നേരത്തെ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. മുനവറലി തങ്ങൾ, റഷീദലി തങ്ങൾ, പി വി അബ്ദുൾ വഹാബ് എം പി, പി എം എ സലാം തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.