ബസ് കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടു; വിദ്യാർത്ഥിക്ക് പരിക്കേറ്റു

Update: 2022-11-04 17:02 GMT


തൃശൂർ:ചാവക്കാട് സ്റ്റാന്റിൽ നിന്നും ബസിൽ കയറുന്നതിനിടെ കണ്ടക്ടർ വലിച്ച് താഴെയിട്ടു. വിദ്യാർത്ഥിക്ക് പരിക്കേറ്റു.

ചാവക്കാട് എം ആർ ആർ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും എടക്കഴിയൂർ കുറുപ്പത്ത് ഫിറോസിൻ്റെ മകനുമായ 13 വയസുള്ള റിഷിൻ മുഹമ്മദിനെയാണ് കണ്ടക്ടർ വലിച്ചു താഴേയിട്ടത്.

ഇന്നു വൈകിട്ട് നാലു മണിക്ക് ചാവക്കാട് ബസ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം.

ചാവക്കാട് - പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് വിദ്യാർത്ഥിയെ വലിച്ചിട്ടത്.


ഇതോടെ വിദ്യാർത്ഥി ഇടതു കൈ കുത്തി താഴെ വീഴുകയായിരുന്നു.


ചാവക്കാട് പോലീസിൽ പരാതി നൽകി.