ഗുജറാത്ത് തിരഞ്ഞെടുപ്പ് :' തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനം' വിമർശനവുമായി കോൺഗ്രസ്

Update: 2022-11-03 06:00 GMT

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വയംഭരണ സ്ഥാപനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിഷ്പക്ഷമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും പരിഹാസം. അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കെജ്‌ രിവാൾ നാളെ ഗുജറാത്ത് സന്ദർശിക്കും.


2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം മുള്‍മുനയില്‍ നിന്നാണ് ഇന്ത്യ കണ്ടത്. അവസാന നിമിഷം വരെ കോണ്‍ഗ്രസ് ഒരു വലിയ തിരിച്ചുവരവാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തില്‍ കാണിച്ചത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കക്ഷി നില ഇങ്ങനെയായിരുന്നു ബിജെപി 99, കോൺഗ്രസ് 77, സ്വതന്ത്രർ 3, ബിടിപി 2, എൻസിപി 1.