സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ക്രൈംബ്രാഞ്ച്;ആവശ്യം തള്ളി കോടതി

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തള്ളിയത്.സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിനെ സ്വപ്‌നയുടെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു

Update: 2022-06-16 10:50 GMT

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച് അപേക്ഷ കോടതി തളളി.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തള്ളിയത്.

സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിനെ സ്വപ്‌നയുടെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരികരിക്കരുതെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനക്കേസിന്റെ അന്വേഷണത്തിന് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍ക്ക് അനിവാര്യമാണെന്നാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്.അതേ സമയം തന്റെ ജീവന് ഭീഷണയുണ്ടെന്നും കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്വപ്‌ന കോടതിയെ അറിയിച്ചു.സ്വപ്‌നയുടെ ഹരജി 22 ന് പരിഗണിക്കാന്‍ കോടതി മാറ്റി