ആര്‍എസ്എസ് നേതാവിനൊപ്പം ഒളിച്ചോടിയ സിപിഎം പഞ്ചായത്ത് മെമ്പര്‍ രാജിവച്ചു

Update: 2022-02-23 16:33 GMT

പയ്യോളി: ആര്‍എസ്എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സിപിഎം പഞ്ചായത്ത് മെമ്പര്‍ രാജിവെച്ചു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീലക്ഷ്മി കൃഷ്ണയാണ് തല്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞത്.

കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിയും ആര്‍എസ്എസ് ശാഖ മുന്‍മുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരന്‍. കഴിഞ്ഞ ദിവസം മെമ്പറെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പയ്യോളി പോലിസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ പരാതിപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ചൊവ്വാഴ്ച പോലിസിനുമുമ്പാകെ ഹാജരാവുകയായിരുന്നു. വൈകീട്ടോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ശ്രീലക്ഷ്മി രാജി സമര്‍പ്പിച്ചു.