ഇത് സിദ്ദീഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും കൂടി റിപബ്ലിക്കാണ്: മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരെ സ്മരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ റിപ്പബ്ലിക് ദിന ആശംസ. ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് മൊയ്ത്രയുടെ പ്രതികരണം.
Happy birthday to our Republic.
— Mahua Moitra (@MahuaMoitra) January 26, 2022
But it is Siddique Kappan, Umar Khalid, and Sharjeel Imam's republic too.
'നമ്മുടെ റിപബ്ലികിന് സന്തോഷ ജന്മദിനം. എന്നാല്‍ ഇത് സിദ്ദീഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും കൂടി റിപബ്ലിക്കാണ്' എന്നാണ് തൃണമൂല്‍ എംപി ട്വിറ്ററില്‍ എഴുതിയത്. നിരവധി പേരാണ് മഹുവ മൊയ്ത്രയുടെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. 2900 പേര്‍ മഹുവയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു.
ഹാഥ്‌സില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് യുപി പോലിസ് സമര്‍പ്പിച്ചിട്ടുള്ളത്.