യുഎഇയില്‍ ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Update: 2022-01-22 04:45 GMT

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ശക്തമായ കാറ്റ് ശനിയാഴ്!ചയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച വൈകുന്നേരം 3.30 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ എട്ട് മുതല്‍ 10 അടി വരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. അറേബ്യന്‍ ഗള്‍ഫില്‍ പൊതുവെ കടല്‍ പ്രക്ഷുബ്ധമായിരിക്കും.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുവെ തണുത്ത കാലാവസ്ഥയും മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്നാണ് പ്രവചനം. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷ ആര്‍ദ്രത കൂടുതലായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

Similar News