കുന്നംകുളത്ത് ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടിയസംഭവം: സംഘപരിവാര ബന്ധം അന്വേഷിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
കുന്നംകുളം: കുന്നംകുളം വെള്ളിത്തിരുത്തിയില്‍ ആര്‍എസ്എസ് ശക്തി കേന്ദ്രത്തില്‍ മാരകായുധങ്ങള്‍ മൂര്‍ച്ഛ കൂട്ടിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് പോപുലര്‍ ഫ്രണ്ട് കുന്നംകുളം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ആര്‍എസ്എസ് ക്രിമിനലുകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മഴു, വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ മൂര്‍ച്ഛകൂട്ടുന്നത്് കണ്ട പ്രദേശവാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഇത് സംബന്ധിച്ച് പോപുലര്‍ ഫ്രണ്ട് കുന്നംകുളം പോലിസിന് പരാതിയും നല്‍കി.
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തിയതിന്റെ മറവില്‍ യാതൊരു സംഘര്‍ഷങ്ങളുമില്ലാത്ത കുന്നംകുളത്ത് ആര്‍എസ്എസ് കൊലവിളി പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്ത് വന്നു. ഈ സാഹചര്യത്തില്‍ വെള്ളിത്തിരുത്തിയില്‍ ആയുധങ്ങള്‍ കണ്ടെത്തിയ സംഭവം ഗൗരവതരമാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരേ മതേതര വിശ്വാസികള്‍ ജാഗരൂകരാവുകയും ജനകീയ ചെറുത്ത് നില്‍പ്പുകള്‍ക്ക് വേണ്ടി ഐക്യപ്പെടണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കുന്നംകുളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.