വിദ്വേഷ പ്രചാരകനോടൊപ്പം മോഹന്‍ലാലും പ്രിയദര്‍ശനും; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വര്‍ഗീയ പ്രചാരണവും വംശഹത്യ ആഹ്വാനവും നടത്തുന്ന സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും. സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത മുസ് ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്. ആയുധ പ്രദര്‍ശനവും വംശഹത്യാ ആഹ്വാനവും വരെ നടത്തിയത് നേരത്തെ വിവാദമായിരുന്നു.
അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ മുന്‍ നേതാവായ പ്രതീഷ് വിശ്വനാഥ് തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രം പുറത്ത് വന്നതിനു പിന്നാലെ മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും വിമര്‍ശിച്ച് നിരവധിപേര്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. ഹിംസയുടെ പ്രചാരകനായ ഒരു ഭീകരവാദിയുടെ കൂടെ ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുക്കാന്‍ മടിയില്ലാത്ത വിധം ഒളിച്ചുവെക്കപ്പെട്ട വര്‍ഗീയവാദികളുടെ തനിനിറം പുറപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഒരു വിമര്‍ശനം. ഭീകരതയും ഇന്ത്യയും തമ്മിലുള്ള വേര്‍തിരിവ് ഇത്തരം ഫോട്ടോ പോസിലൂടെ കാണാന്‍ പറ്റുന്നുണ്ട് എന്നതാണ് ആശ്വാസകരമെന്ന് സി എ റഊഫ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.
'ഹിംസയുടെ പ്രചാരകനായ ഒരു ഭീകരവാദിയുടെ കൂടെ ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുക്കാന്‍ മടിയില്ലാത്ത വിധം ഒളിച്ചുവെക്കപ്പെട്ട വര്‍ഗീയവാദികളുടെ തനിനിറം പുറപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇനി ഇത് വര്‍ധിക്കും. അങ്ങനെ ഹിന്ദുത്വ ഭീകരതയും ഇന്ത്യയും തമ്മില്‍ വേര്‍തിരിക്കുന്ന നാളുകള്‍ വരും.
ഹിന്ദുത്വ ഭീകരതക്കൊപ്പം നില്‍ക്കാന്‍ എളുപ്പമാണ്. ഇന്ത്യക്കൊപ്പം നില്‍ക്കണമെങ്കില്‍ അഭിമാനബോധവും ധൈര്യവും വേണം. ഭീകരതയും ഇന്ത്യയും തമ്മിലുള്ള വേര്‍തിരിവ് ഇത്തരം ഫോട്ടോ പോസിലൂടെ കാണാന്‍ പറ്റുന്നുണ്ട് എന്നതാണ് ആശ്വാസകരം. കപട മതേതരത്വത്തിന്റെ ചുഴിയില്‍ കിടന്ന് ചുറ്റേണ്ടല്ലോ.
#ResistHindutvaTerror'. സി എ റഊഫ് കുറിച്ചു.
